ഗതാഗത പരിഷ്‌കരണം: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് അവധി

Posted on: December 19, 2015 11:21 am | Last updated: December 19, 2015 at 11:21 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുവര്‍ഷാരംഭത്തില്‍ 15 ദിവസം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ പുതിയ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായാണിത്. ജനുവരി ഒന്നു മുതല്‍ 15വരെ സ്‌കൂള്‍ ബസുകള്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കീഴില്‍ ഓടും. ഇക്കാര്യം സംബന്ധിച്ച് സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റും സ്‌കൂള്‍ അധികൃതരും തമ്മില്‍ നേരത്തേ ധാരണയിലെത്തിയിരുന്നു.

ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാവൂം എന്ന നയം നടപ്പിലാക്കുമ്പോള്‍ ഗതാഗതത്തിന് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കേണ്ടിവരുമെന്നതിനാലാണ് പുതിയ നടപടി. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കീഴിലു ള്ള 2,000 ബസുകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വന്‍തോതില്‍ വര്‍ദ്ധിച്ചതോടെയാണ് സര്‍ക്കാര്‍ പുതിയ നടപടികളുമായി രംഗത്തെത്തിയത്.