Connect with us

Sports

പാക്കിസ്ഥാന്‍ വന്നില്ല ; ഇന്ത്യക്ക് വാക്കോവര്‍

Published

|

Last Updated

കോഴിക്കോട് ആരംഭിച്ച കോണ്ടിനെന്റല്‍ കപ്പ് ബീച്ച് വോളി ബോളില്‍ ശ്രീലങ്കയും മാലിദീപും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിന്ന്‌കോഴിക്കോട് ആരംഭിച്ച കോണ്ടിനെന്റല്‍ കപ്പ് ബീച്ച് വോളി ബോളില്‍ ശ്രീലങ്കയും മാലിദീപും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിന്ന്‌

കോഴിക്കോട്: ഏഷ്യന്‍ വോളിബോള്‍ അസോസിയേഷ (എ വി സി) ന്റെ ആഭിമുഖ്യത്തിലുള്ള കോണ്ടിനെന്റല്‍ കപ്പ് ബീച്ച് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വാക്ക് ഓവറിലൂടെ ഇന്ത്യ സെമിയില്‍.
എതിരാളികളായ പാക്കിസ്ഥാന്‍ എത്താത്തിനെ തുടര്‍ന്നാണ് ഇന്ത്യയെ സംഘാടകര്‍ വിജയിയായി പ്രഖ്യാപിച്ചത്.
തുടര്‍ന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയുടെ എ, ബി ടീമുകള്‍ വിജയിച്ചു.
മാലിദ്വീപിന്റെ എ, ബി ടീമുകളെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലങ്കയുടെ ഇരു ടീമും ജയിച്ചത്.
ആദ്യ സെറ്റ് 21- 17ന് നേടിയ ലങ്കന്‍ എ ടീം താരങ്ങളായ കുമാര അസാരങ്കേയും ഏകനായകെ പുബ്ദു കുമാരയും രണ്ടാം സെറ്റ് കടുത്ത വെല്ലുവളിക്ക് ഒടുവില്‍ (23- 21ന്) കരസ്ഥമാക്കുകയായിരുന്നു. അഹമ്മദ് അനില്‍ നസീര്‍, അബ്ദുല്‍ വാഹിദ് ഷ്യുനാസ് എന്നിവരാണ് മാലിദ്വീപിനായി കളത്തിലറങ്ങിയത്.
ബി ടീമുകളുടെ മത്സരത്തില്‍ 21- 14, 21-09 സ്‌കോറിനാണ് ശ്രീലങ്ക ജയിച്ചത്.
എ വി സിയും ചെന്നൈ സ്‌പൈക്‌കേഴ്‌സ് വോളിബോള്‍ ക്ലബ്ബും കേരള വോളിബാള്‍ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്നലെ വൈകുന്നേരം കടപ്പുറത്തെ ഓപണ്‍ സ്റ്റേജില്‍ നടന്ന കളരിപ്പയറ്റോടെയാണ് ആരംഭിച്ചത്.
കലക്ടര്‍ എന്‍ പ്രശാന്ത് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഗോകുലം ഗോപാലന്‍ അധ്യക്ഷനായി.
ആള്‍ ഇന്ത്യ വോളിബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ റാം അവതാര്‍ സിംഗ് ധാക്കര്‍ മുഖ്യപ്രഭാഷണം നടത്തി.