പിഞ്ചുബാലികയെ നായ കടിച്ചുകീറി

Posted on: December 19, 2015 9:52 am | Last updated: December 19, 2015 at 9:52 am
SHARE

DOG ILLUSTRATIONമലപ്പുറം : ഊരകത്ത് പിഞ്ചുബാലികയെ നായ കടിച്ചു കീറി. ഊരകം മമ്പീതി ആലിപ്പറമ്പില്‍ മുഹ്‌സിന്റെ മകള്‍ ഫാത്വിമ റുശ്ദ(നാല്)യുടെ ഇടതു കണ്ണിന് താഴെയും മുഖത്തുമാണ് നായ കടിച്ചത്. സാരമായി പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായയുടെ ആക്രമണം. ഊരകത്ത് മയ്യില്‍ മജീദിന്റെ മകള്‍ ഫാത്വിമ റിദ(നാല്), പാലേരി മൊയ്തീന്റെ മകന്‍ റബീ്അ . എന്നിവര്‍ക്കും നായയുടെ കടിയേറ്റു. ഇവരുടെ കാലിനും മുഖത്തുമാണ് കടിയേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here