സര്‍ക്കാരിന് തിരിച്ചടി; അധ്യാപക നിയമന പാക്കേജ് ഹൈക്കോടതി റദ്ദാക്കി

Posted on: December 17, 2015 11:30 am | Last updated: December 17, 2015 at 2:40 pm

High-Court-of-Keralaകൊച്ചി: അധ്യാപക നിയമന പാക്കേജില്‍ 45 കുട്ടികള്‍ക്ക് ഒരു അധ്യാപകനെന്ന 1:45 അനുപാതം നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. എല്‍ പി സ്‌കൂളില്‍ 1:30 അനുപാതവും യു പി സ്‌കൂളില്‍ 1:35 അനുപാതവും നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അധ്യാപക നിയമനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. പ്രൈമറി ക്ലാസുകളില്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്നും ഹൈക്കോടതി ഉത്തരവിട്ടു.