Connect with us

International

പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന് ഒരു വര്‍ഷം: പ്രതികാരം ചെയ്യുമെന്ന് പാക് നേതാക്കള്‍

Published

|

Last Updated

പെഷവാര്‍ സ്‌കൂള്‍ ആക്രമണ വാര്‍ഷികത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ സെന്‍ട്രല്‍ ബര്‍മിംഗ്ഹാമില്‍ നടന്ന ഒറു പരിപാടിക്കിടെ മലായ യൂസുഫ് സായി കണ്ണീര്‍ തുടക്കുന്നു

ഇസ്‌ലാമാബാദ്: ഭീകരവാദികള്‍ പെഷവാറിലെ സ്‌കൂളില്‍ നടത്തിയ ഭീകരാക്രമണത്തിന് ഒരാണ്ട് തികയുന്നു. നിരപരാധികളെ കൊല ചെയ്യുന്ന തീവ്രവാദികളോട് പ്രതികാരം ചെയ്യുമെന്ന് പാക് നേതാക്കള്‍ ഉറപ്പ് നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 151 പേര്‍ കിരാതമായ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരുടെ ഓര്‍മപുതുക്കാന്‍ സൈനികരുള്‍പ്പെടെയുള്ളവരുടെ കുടുംബാംഗങ്ങള്‍ ഇന്നലെ പെഷവാറിലെ ദുരന്തം നടന്ന സ്‌കൂളില്‍ ഒത്തുകൂടി. ആക്രമണത്തില്‍ മരിച്ചവരുടെ ചിത്രങ്ങളുമായാണ് പല കുട്ടികളും സ്‌കൂളില്‍ എത്തിയത്. നമ്മുടെ കുട്ടികളുടെ ഓരോ തുള്ളി വീഴ്ത്തിയവരോടും പ്രതികാരം ചെയ്യുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായി ഇരകളുടെ കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു.