നീന്തല്‍ പരിശീലനത്തിന് തുടക്കംകുറിച്ചു

Posted on: December 16, 2015 7:29 pm | Last updated: December 16, 2015 at 7:29 pm
SHARE

swimഖുന്‍ഫുദ: പ്രവാസി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവായ ഖുന്‍ഫുദയില്‍ റൂമുകളുടെ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടുന്ന കുട്ടികള്‍ക്കായ സിറ്റി സ്‌പോര്‍ട്‌സ് ഹെല്‍ത്ത് ക്ലബ്ബുമായി സഹകരിച്ച് ക്യുഎഫ് സി നീന്തല്‍ പരിശീലനത്തിന് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് അഷ്‌റഫ് നിര്‍വഹിച്ചു. അലി കാരാടി, ഫിറോസ് സ്വലാഹി, അമീര്‍ പാലി, ഉബൈദ് മാസ്റ്റര്‍, റാഷിദ് അല്‍ ശാഫി, ലത്തീഫ് പുന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.