ടാങ്കര്‍ലോറിയും മോട്ടോര്‍ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Posted on: December 16, 2015 7:21 pm | Last updated: December 16, 2015 at 10:17 pm

IMG-20151216-WA0006പേരാമ്പ്ര: സംസ്ഥാന പാതയില്‍ ചാലിക്കര ബസ് സ്‌റ്റോപ്പിനു സമീപം ടാങ്കര്‍ലോറിയും, മോട്ടോര്‍ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മോട്ടോര്‍ ബൈക്ക് യാത്രക്കാരിലൊരാളായ ആയഞ്ചേരി തറോപ്പൊയിലെ പന്തപ്പൊയില്‍ മീത്തലെ കണിയാങ്കണ്ടി മുഹമ്മദലി (33) യാണ് മരണപ്പെട്ടത്. സഹയാത്രികനും ബന്ധുവുമായ പള്ളിയത്ത് കോളേരിക്കണ്ടി അഫ്‌സലി (24) നെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗിക്ക് രക്തം നല്‍കാന്‍ പോയതായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൊയ്തുഖദീജ ദമ്പതികളുടെ മകനാണ് മരണപ്പെട്ട മുഹമ്മദലി. ഭാര്യ: സമീറ. മക്കള്‍: മുനവ്വിര്‍, ശിഫാന ശറിന്‍. സഹോദരങ്ങള്‍: അബദുല്ല, ഇബ്‌റാഹിം, റഊഫ്, ആഇശ. മയ്യിത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.