കുവൈത്ത് ഐ സി എഫ് ഹുബ്ബുര്‍റസൂല്‍ സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: December 15, 2015 7:17 pm | Last updated: December 15, 2015 at 7:17 pm
SHARE

madeenaകുവൈത്ത്: ഐ സി എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി ഡിസംബര്‍ 18ന് അബ്ബാസിയ പാകിസ്താന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ഹുബ്ബു റസൂല്‍ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം 4.30 നു ബുര്‍ദ ആസ്വാദനത്തോടെ സമ്മേളന പരിപാടികള്‍ ആരംഭിക്കും. ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി യുടെ അദ്ധ്യക്ഷതയില്‍സമ്മേളനം ഷൈഖ് ഹമദ് അഹ്മദ് സിനാന്‍ ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണവും നടത്തും. കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍മുസ്‌ലിയാര്‍ കഴിഞ്ഞ നാലു ദശാബ്ദങ്ങളായി തുടരുന്ന മത വിജ്ഞാന സേവനത്തെ മുന്നിര്‍ത്തി അദ്ദേഹത്തിനു കുവൈത്ത് ഐ സി എഫിന്റെ ആദരം സമര്‍പ്പിക്കും. സമ്മേളനത്തിലേക്ക് കുവൈ ത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here