Connect with us

Business

എഴുത്തുകുത്തുകളോട് കൂടിയ നോട്ടുകള്‍ നിയമാനുസൃതമല്ലെന്ന പ്രചാരണം തെറ്റെന്ന് ആര്‍ബിഐ

Published

|

Last Updated

മുംബൈ: എഴുത്തുകുത്തുകളോട് കൂടിയ നോട്ടുകള്‍ ജനുവരി ഒന്ന് മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എഴുത്തുകുത്തുകള്‍ ഉള്ളവയടക്കം എല്ലാ നോട്ടുകളും നിയമാനുസൃതമാണെന്നും അദ്ദേഹം ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. എഴുത്ത് കുത്തുള്ള നോട്ടുകള്‍ ജനുവരി ഒന്ന് മുതല്‍ സ്വീകരിക്കില്ലെന്ന് കാണിച്ച് രഘുറാം രാജന്റെ ഫോട്ടോ സഹിതമുള്ള വ്യാജസന്ദേശം വാട്‌സ് ആപ്പിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.

soiled-notes-rumour-image-750

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം

എഴുത്തുകുത്തുകള്‍ നിറഞ്ഞതും രൂപമാറ്റം സംഭവിച്ചതുമായ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നലകി അവ പിന്‍വലിക്കാന്‍ ആര്‍ബിഐ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനര്‍ഥം എഴുത്തുകുത്തുകളുള്ള നോട്ടുകള്‍ നിയമാനുസൃതമല്ല എന്നല്ല. ഈ നോട്ടുകള്‍ ഏത് വിനിമയത്തിനും ഉപയോഗിക്കാമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

Latest