സോളാര്‍ കമീഷന് ഹൈക്കോടതി വിമര്‍ശം

Posted on: December 15, 2015 1:45 pm | Last updated: December 16, 2015 at 9:55 am

High-Court-of-Keralaകൊച്ചി: സോളാര്‍ കമീഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത് നിയമപരമായല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെഷന്‍സ് കോടതിയുടെ അനുമതിയില്ലാതെയാണ് ബിജുവിനെ കൊണ്ടുപോയത്. ഇത് ന്യായീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി കമ്മിഷനെ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു. സോളര്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം. ജസ്റ്റിസ് കെമാല്‍പാഷ ഉള്‍പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ബിജു രാധാകൃഷ്ണനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ തെളിവെടുപ്പിന് കൊണ്ടുപോയതിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിമര്‍ശിച്ചിരുന്നു.