Connect with us

Kerala

മലപ്പുറം വെളിമുക്കിൽ വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് അയ്യപ്പഭക്തർ മരിച്ചു

Published

|

Last Updated

മലപ്പുറം: അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ മിനിലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മരണം േദശീയപാത 17ൽ വെളിമുക്ക് പാലക്കലിൽ ഇന്ന് പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം. കോഴിക്കോട് പൊയിൽക്കാവ് സ്വദേശി സതീഷ് കുമാർ (49), സഹോദരി പുത്രൻ അനൂപ് (29) എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.

Latest