Connect with us

Gulf

കുട്ടിക്കപ്പ് ടസ്‌കേഴ്‌സിന്; രക്ഷിതാക്കളില്‍ ബ്ലാസ്‌റ്റേഴ്‌സ്

Published

|

Last Updated

ജിദ്ദ: ജിദ്ദ സ്‌പോര്‍ട്‌സ് ക്ലബ് സോക്കര്‍ അക്കാദമിയുടെ ഒമ്പത് വയസ്സുള്ള കുട്ടികള്‍ മുതല്‍ പിതാക്കന്മാര്‍ വരെ വിവിധ വിഭാഗങ്ങളിലായി നടത്തിയ ഇന്‍ഹൗസ് ടൂര്‍ണമെന്റ് ഉജ്ജ്വലമായി. അണ്ടര്‍ 9-12 വിഭാഗത്തില്‍ ടസ്‌കേഴ്‌സും അണ്ടര്‍ 14-17 വിഭാഗത്തില്‍ ഫൈറ്റേഴ്‌സും പിതാക്കന്മാരുടെ വിഭാഗത്തില്‍ ബ്ലാസ്‌റ്റേഴ്‌സും ചാമ്പ്യന്മാരായി.
ചെറിയ കുട്ടികളുടെ വിഭാഗത്തില്‍ ടസ്‌കേഴ്‌സ് മറുപടിയില്ലാത്ത എട്ടു ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ മുക്കി. മാന്‍ ഓഫ് ദ ഫൈനലും പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റും ടോപ്‌സ്‌കോററും അഫ്താബാണ്. ഫാഇസ് ഇസ്മായില്‍ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ഇസ്സാം (ഡിഫന്റര്‍), അബ്ദുറഹ്മാന്‍ (മിഡ്ഫീല്‍ഡര്‍), യാസീന്‍ (സ്‌ട്രൈക്കര്‍) എന്നിവര്‍ മറ്റു ബഹുമതികള്‍ നേടി.

സഡന്‍ഡെത്തിലേക്ക് നീണ്ട ആണ്‍കുട്ടികളുടെ ഫൈനലില്‍ ഫൈറ്റേഴ്‌സ് 5-4 ന് ടസ്‌കേഴ്‌സിനെ മറികടന്നു. നുഫൈസാണ് മാന്‍ ഓഫ് ദ ഫൈനല്‍. ബാസില്‍ നാസറും നുജൂമും ടോപ്‌സ്‌കോറര്‍ പദവി പങ്കിട്ടു. അഫ്‌നാന്‍ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റായി. അഫ്‌നാന്‍ തന്നെയാണ് മികച്ച ഗോള്‍കീപ്പര്‍. സല്‍മാന്‍ സഫര്‍ (ഡിഫന്റര്‍), സഹല്‍ പി.കെ (മിഡ്ഫീല്‍ഡര്‍), നുജൂം (സ്‌ട്രൈക്കര്‍) എന്നിവര്‍ മികച്ച കളിക്കാരായി.

രക്ഷിതാക്കളുടെ ഫൈനലില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0 ന് ടസ്‌കേഴ്‌സിനെ തോല്‍പിച്ചു. സഹീര്‍ പ്ലയര്‍ ഓഫ് ദ ഫൈനലും പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായി. ബഷീര്‍ മച്ചിങ്ങലാണ് ടോപ്‌സ്‌കോറര്‍. മന്‍സൂര്‍ (ഗോള്‍കീപ്പര്‍), അഷ്ഫര്‍ (ഡിഫന്റര്‍), ഹനീഫ (മിഡ്ഫീല്‍ഡര്‍), ജുനൈസ് (സ്‌ട്രൈക്കര്‍) എന്നിവര്‍ മറ്റ് ബഹുമതികള്‍ സ്വന്തമാക്കി.
സൗദി ഗസറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എല്‍. രാംനാരായണ്‍ അയ്യര്‍ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സൗദി ഗസറ്റ് സ്‌പോര്‍ട്‌സ് എഡിറ്റര്‍ കെ.ഒ പോള്‍സണ്‍, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പി.എം. മായിന്‍കുട്ടി, ഇ.എഫ്.എസ് ലോജിസ്റ്റിക്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ നിസാര്‍, ആര്‍ട്ടിസ്റ്റ് ഒ.ബി നാസര്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബാസില്‍ ബഷീര്‍ പരിപാടി നിയന്ത്രിച്ചു. ഫയാസ് ഇബ്രാഹിം, അഷ്ഫാഖ്, ജാഫര്‍ അഹ്മദ്, ബഷീര്‍, സാമിര്‍ കണ്ണൂര്‍, സാദിഖ് എടക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.