ഇന്ത്യ – ജപ്പാന്‍ ആണവ കരാര്‍ യാഥാര്‍ഥ്യമായി

>>ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചു >>ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 1500 കോടി >>ഇന്ത്യ-ജപ്പാന്‍ സഹകരണം വിപുലമാക്കും
Posted on: December 12, 2015 1:03 pm | Last updated: December 12, 2015 at 11:28 pm

modiന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആണവകരാര്‍ യാത്ഥാര്‍ഥ്യമായി. ഇരു രാജ്യങ്ങളും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. സൈനികേതര ആണവോര്‍ജ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. ആണവോര്‍ജവും സാങ്കേതിക വിദ്യയും സമാധാനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നാണ് ധാരണ. പ്രതിരോധ കരാറിലും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലുമാണ് ഇതിനു പുറമേ പ്രധാനമായും ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. 98000 കോടി രൂപയുടേതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ജപ്പാന്‍ സഹകരിക്കാനും തീരുമാനമായി. ഇന്ത്യ-ജപ്പാന്‍ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.

മോദിയുമായുളള കൂടിക്കാഴ്ച്ച ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. ഇന്ത്യക്ക് ബുള്ളറ്റ് ട്രെയിന്‍ മാത്രം പോരെന്നും രാജ്യത്തിന്റെ വേഗത്തിലുളള വളര്‍ച്ചയും അത്യാവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.