Connect with us

Kerala

സോളാര്‍ കമ്മീഷന് ആഭ്യന്തരമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കമ്മീഷന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം. ബിജു രാധാകൃഷ്ണനെപ്പോലൊരു കൊലക്കേസ് പ്രതിയെ മറ്റ് സംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും കമ്മീഷന്‍ പാലിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ബിജുവിനെ തെളിവെടുപ്പിനു കൊണ്ടു പോയതില്‍ സോളാര്‍ കമ്മീഷന് ജാഗ്രതക്കുറവുണ്ടായെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി പ്രതി രക്ഷപ്പെട്ടിരുന്നുവെങ്കില്‍ പോലീസിനാകുമായിരുന്നില്ലെ പഴിയെന്നും ചോദിച്ചു.

Latest