മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജ: കമാല്‍ പാഷ

Posted on: December 12, 2015 11:30 am | Last updated: December 12, 2015 at 7:58 pm

kamal pashaകൊച്ചി: മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. മാധ്യമങ്ങളുടെ ഉത്തരവാദിത്തം വളരെ വലുതാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ മനസിലാക്കണം. ലൈവ് ടെലികാസ്റ്റിംഗ് പലപ്പോഴും അതിരു വിടുന്നുണ്ടെന്നും കമാല്‍ പാഷ പറഞ്ഞു.കോടതി നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിലും മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുകൂടി ശ്രദ്ധിക്കാനുണ്ടെന്നു പറഞ്ഞ അദ്ദേഹം സീരിയലുകള്‍ സെന്‍സറിംഗിനു വിധേയമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായുളള ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റീസ് കെമാല്‍ പാഷ.