മുഹിമ്മാത്ത് പ്രവാചക പ്രകീര്‍ത്തനം ഇന്ന് കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Posted on: December 12, 2015 4:07 am | Last updated: December 11, 2015 at 9:12 pm

പുത്തിഗെ: പുണ്യറബീഇന് സ്വാഗതമോതി പുത്തിഗെ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ കാസര്‍കോട്ട് നടത്തിയ മീലാദ് വിളംബര റാലി ശ്രദ്ധേയമായി. റാലി പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പി ബി ഗ്രൗണ്ടില്‍ സമാപിച്ചു. ദഫ്, സ്‌കൗട്ട് തുടങ്ങിയവയുടെ അകമ്പടിയോടെ വിവിധ ഫ്‌ളോട്ടുകളിലായി നീങ്ങിയ റാലി നവ്യാനുഭവം പകര്‍ന്നു. പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഇശലുകളും അറബി കാവ്യ ശീലുകളും റാലിക്ക് കൊഴുപ്പേകി.
സ്ഥാപന ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുറശീദ് സൈനി കാമില്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. സി അബ്ദുല്ല മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഹാദി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍, ഹാജി അമീറലി ചൂരി, എം അന്തുഞ്ഞി മൊഗര്‍, മൊയ്തു സഅദി ചേരൂര്‍, ചിപ്പാര്‍ അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, ചേരൂര്‍ അബ്ബാസ് മുസ്‌ലിയാര്‍, സുല്‍ത്താന്‍ മഹ്മൂദ് പടഌ ഡി എ മുഹമ്മദ് മൊഗ്രാല്‍, സി എച്ച് മുഹമ്മദ്കുഞ്ഞി പടഌ സയ്യിദ് ബശീര്‍ തങ്ങള്‍, ഗുണാജെ അബ്ദുല്ല, കെ എച്ച് അബ്ദുര്‍റഹ്മാന്‍ സഖാഫി, അശ്‌റഫ് സഅദി ആരിക്കാടി, നാഷണല്‍ അബ്ദുല്ല, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ഹാരിസ് നെല്ലിക്കുന്ന്, സലീം കോപ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 12 വരെ മുഹിമ്മാത്ത് കാമ്പസില്‍ നടക്കുന്ന പ്രവാചക പ്രകീര്‍ത്തനം ഇന്ന് ആരംഭിക്കും. മുഹിമ്മാത്ത് മദ്ഹു റസൂല്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന പ്രകീര്‍ത്തന ചടങ്ങിന് പ്രമുഖ സയ്യിദുമാരും പണ്ഡിതരും നേതൃത്വം നല്‍കും.
രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള പതാക ഉയര്‍ത്തും. വൈകിട്ട് 3 മണിക്ക് നടക്കുന്ന സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ നേതൃത്വം നല്‍കും. പരിപാടിയുടെ ഉദ്ഘാടനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും.