Connect with us

Kozhikode

മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍

Published

|

Last Updated

പേരാമ്പ്ര: താലൂക്ക് ആശുപത്രി പരിസരത്ത് സികെജിഎം ഗവ: കോളേജിന് സമീപം ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ സേവനദാതാക്കളുടെ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രസവവും, പ്രസവ ശസ്ത്രക്രിയകളും നടക്കുന്ന താലൂക്ക് ആശുപത്രിക്കും, ഡയാലിസിസ് സെന്ററിനും വളരെ അടുത്തായും, സകെജി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമാവുകയും ചെയ്യുന്ന ടവര്‍ നിര്‍മ്മാണം അനുവദിക്കുകയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍. പ്രദേശത്തെ 200 ഓളം വീട്ടുകാര്‍ക്കും, ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ടവര്‍ വഴിവെക്കുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അന്യ വാഹനങ്ങള്‍ കോളേജ് ക്യാമ്പസില്‍ പ്രവേശിക്കരുതെന്ന ഉത്തരവ് മികടന്നാണ് ടവര്‍ നിര്‍മ്മാണ സാമഗ്രികള്‍ സ്ഥലത്തെത്തിച്ചതെന്ന് കോളേജ് അധികൃതരും പരാതി ഉന്നയിച്ചിട്ടുണ്ട്. പ്രദേശത്ത് ഒരു വീട് മാത്രമാണുള്ളതെന്ന് വ്യാജരേഖ നല്‍കിയാണ് ടവര്‍ നിര്‍മ്മാണത്തിന് അനുമതി നേടിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അങ്കണ്‍വാടി, മൃഗാശുപത്രി എന്നിവയും ഇതിനടുത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ടവര്‍ നിര്‍മ്മാണത്തിനെതിരെ വി.കെ. പ്രകാശന്‍ കണ്‍വീനറും, വാസു വേങ്ങേരി ചെയര്‍മാനുമായ ആക്ഷന്‍ കമ്മറ്റി രൂപ വല്‍ക്കരിച്ചിട്ടുണ്ട്.

Latest