Gulf
ഗതാഗത നിയമലംഘനം: പിഴയില്‍ 50 ശതമാനം കുറവ് വരുത്തും


ബ്രിഗേഡിയര്‍
മുഹമ്മദ് സഅദ് അല്‍ ഖര്‍ജി
ദോഹ: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഡിസംബര്‍ 31 മുതല്‍ അമ്പത് ശതമാനം കുറവു വരുത്തുമെന്ന് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി അറിയിച്ചു. പിഴത്തുക 30 ദിവസത്തിനുള്ളില്‍ അടച്ചാലാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം, അമിതവേഗം, തെറ്റായ ദിശയില്‍ മറികടക്കുക തുടങ്ങിയ ഗുരുതര തെറ്റുകള്‍ വരുത്തി മറ്റുള്ളവരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ദര്‍ബ് അല്‍ സാഇയില്‍ അല്‍ വത്വന്‍, ഖത്വര്‍ ട്രിബ്യൂണ്‍ പത്രത്തിന്റെ പവലിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത രീതിയിലായിരിക്കണം നാഷനല്‍ ഡേ ആഘോഷങ്ങള്‍ നടത്തേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വെള്ളം സ്‌പ്രേ ചെയ്യുക തുടങ്ങിയ വിനോദങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.