ചട്ട വാസുവിന്റെ സ്മരണയുമായി ദുബൈയില്‍ ഫുട്‌ബോള്‍ മത്സരം

Posted on: December 11, 2015 4:48 pm | Last updated: December 11, 2015 at 4:48 pm

ദുബൈ: പ്രമുഖ ഫുട്‌ബോള്‍ താരം ചട്ട വാസുവിന്റെ സ്മരണയുമായി ദുബൈയില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മയായ ‘വെയ്ക്’ സംഘടിപ്പിക്കുന്ന മത്സരം ഇന്ന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ ദുബൈ അബു ഹൈല്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ദുബൈ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ നടക്കും. കണ്ണൂരിലെ പ്രമുഖരായ 16 ടീമുകള്‍ മാറ്റുരക്കുന്ന മത്സരത്തിന്റെ ഫിക്‌സ്ച്ചര്‍ പ്രകാശനം വെയ്ക്ക് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പനക്കാട് ഹക്‌നൂസ് ശാദുലിക്ക് നല്‍കി പ്രകാശനം ചെയ്തു. കെ പി അന്‍സാരി, കെ പി മഷൂദ്, വി കെ അബ്ദുല്‍ അസീസ്, സജിത്ത് അഴീക്കോട്, നൗഷാദ് പാപ്പിനിശ്ശേരി, ലത്വീഫ് എല്‍ എം എസ്, ലത്വീഫ് താണ, സമീര്‍ പനക്കാട്, ഗഫൂര്‍ പാപ്പിനിശ്ശേരി സംബന്ധിച്ചു.