Connect with us

Alappuzha

ഉമ്മന്‍ചാണ്ടിയുടെ രാജി കേരളത്തിന്റെ ആവശ്യമെന്ന് പിണറായി വിജയന്‍

Published

|

Last Updated

ആലപ്പുഴ: തട്ടിപ്പുകാരുടെ അംബാസിഡറായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി കേരളത്തിന്റെ ആവശ്യമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.രണ്ടാഴ്ചത്തോളം നിയമസഭ സ്തംഭിച്ചിട്ട്‌പോലും സോളാര്‍ വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി തയ്യാറായില്ല. മുഖ്യമന്ത്രി എന്ന രീതിയില്‍ ഉമ്മന്‍ചാണ്ടി സഞ്ചരിക്കാന്‍ പിടില്ലാത്തിടത്തൊക്കെ സഞ്ചരിച്ചുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.