കോപ്പിഅടിച്ചാല്‍ പരീക്ഷ റദ്ദാക്കും

Posted on: December 11, 2015 5:45 am | Last updated: December 11, 2015 at 12:45 am

തേഞ്ഞിപ്പലം: പരീക്ഷാ ക്രമക്കേടുകള്‍ നടത്തുന്ന വിദ്യാര്‍ഥികളുടെ പരീക്ഷ റദ്ദാക്കാനും തുടര്‍ന്നുള്ള രണ്ട് ചാന്‍സുകളില്‍ നിന്ന് ഡീബാര്‍ ചെയ്യാനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡികേറ്റ് യോഗം തീരുമാനിച്ചു. 5,000 രൂപ പിഴയും ഈടാക്കും. ഇതനുസരിച്ച് പുതുക്കിയ റഗുലേഷന്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍, സെനറ്റ് യോഗങ്ങള്‍ക്ക് മുമ്പായി തയ്യാറാക്കും.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ അസിസ്റ്റന്റ് നിയമന നടപടികളുമായി മുന്നോട്ട് പോകും.സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി ടി എയുടെ ബൈലോ അംഗീകരിച്ചു. 2016 ജൂണ്‍ ഒന്ന് മുതല്‍ ബാധകമാകും.സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് തുടര്‍ന്ന് അപേക്ഷ ക്ഷണിക്കുന്നതല്ല. എന്നാല്‍ സ്വീകരിച്ച് കഴിഞ്ഞ അപേക്ഷകളില്‍ പരീക്ഷ നടത്തും. വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.