Connect with us

Books

ചികിത്സയുടെ ലോകം

Published

|

Last Updated

chindhayude lokaഡോ. സി എന്‍ പരമേശ്വരന്‍

അര നൂറ്റാണ്ട് കാലത്തോളം ചികിത്സയുടെ ലോകത്ത് ചെലവഴിച്ച ഭിഷഗ്വരന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പഠനങ്ങളും ചേര്‍ത്തുവെച്ച പുസ്തകം. ചികിത്സിക്കണോ വേണ്ടയോ, പറയണോ ഒളിപ്പിക്കണോ, കൊല്ലണോ ജീവിപ്പിക്കണോ, കൊള്ളണോ തള്ളണോ, ശരിയേത് തെറ്റേത്, മനസ്സാക്ഷിയെ മാനിക്കണോ നിയമത്തെ മാനിക്കണോ തുടങ്ങി സന്ദിഗ്ധതകളുടെയും ധര്‍മസങ്കടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഇടയില്‍ കഴിയുന്ന ഡോക്ടറുടെ ജീവിതവും തൊഴിലിടവും വായിച്ചെടുക്കാം.ഡോക്ടര്‍ക്കും രോഗിക്കുമിടയിലെ അവിശ്വാസത്തിന്റെ മുള്‍മതില്‍ മുറിച്ചുകടക്കാന്‍ പരസ്പരം അറിയുക എന്ന ലക്ഷ്യത്തോടെയാണ് ഇതെഴുതിയതെന്ന് ലേഖകന്‍. ആശുപത്രിയില്‍ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു, എന്ത് കൊണ്ട് നടക്കുന്നു എന്ന അന്വേഷണമാണ് ഈ പുസ്തകം. ആധുനിക വൈദ്യശാസ്ത്രം പിന്നിട്ട വഴികളും കൈവരിച്ച വിജയങ്ങളും വിശദമായി എഴുതിയിരിക്കുന്നു. കറന്റ് ബുക്‌സ് തൃശൂര്‍, വില 275 രൂപ

Latest