ചക്കിട്ടപാറ കേര ഗ്രാമം പദ്ധതിയില്‍ ഒന്നരക്കോടി ചിലവഴിക്കും.

Posted on: December 10, 2015 8:58 pm | Last updated: December 10, 2015 at 8:58 pm
ജില്ലാ ക്യഷി ഓഫീസര്‍ കെ.കെ. ആഇശബി കേരഗ്രാമം പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന
ജില്ലാ ക്യഷി ഓഫീസര്‍ കെ.കെ. ആഇശബി കേരഗ്രാമം പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന

പേരാമ്പ്ര:ചക്കിട്ടപാറ ഗ്രാമപഞ്ചായത്തലെ ഏഴ് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നടപ്പുസാമ്പത്തിക വര്‍ഷം ഒന്നരക്കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ആവി്ഷ്‌കരിച്ച് നടപ്പിാക്കാനാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗം പ്രസിഡണ്ട് ഷീജാശശി ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ക്യഷി ഓഫീസര്‍ സി.എച്ച്. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ കൃഷി ഓഫീസര്‍ കെ.കെ. ആഇശാബി പതിയെക്കുറിച്ച് വിശദീകരിച്ചു. പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ എ. പുഷ്പ, പാപ്പച്ചന്‍ കൂനംതടം, ഷാജന്‍ ഈറം തോട്ടം, ബേബി കാപ്പുകാട്ടില്‍, ആവള ഹമീദ്, ജോസ് തോണക്കര, സജി ഇടമന, വിജയകുമാര്‍ ചെറുവുള്ളാട്ട്, യു.എം. രാഘവന്‍നായര്‍, ജോണ്‍സണ്‍ കാവില്‍പുരയിടത്തില്‍ സംബന്ധിച്ചു. ഈ സാമ്പത്തികവര്‍ഷാവസാനത്തിന് മുമ്പായി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. 500 ഹെക്ടറിന് മുകളിലായി 87500 തെങ്ങുകളെ പരിപോഷിപ്പിക്കുകയും, ആദായകരമാക്കുകയും ചെയ്യുന്ന പദ്ധതിയാണ് മലയോര ഗ്രാമത്തില്‍ നടപ്പാക്കുന്നത്.