Connect with us

Gulf

ഇന്ത്യന്‍ നൂതനാശയങ്ങള്‍; ഫൈസല്‍ കൊട്ടിക്കൊള്ളോന് പുരസ്‌കാരം

Published

|

Last Updated

കെഫ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഫൈസല്‍ ഇ കൊട്ടിക്കൊള്ളോന്‍ നിര്‍മാണ നൂതനാശയ
പുരസ്‌കാരം ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണില്‍ നിന്നും ഏറ്റുവാങ്ങുന്നു

ദുബൈ: ഇന്ത്യന്‍ നൂതനാശയങ്ങള്‍ക്കുള്ള പുരസ്‌കാരം കെഫ് ചെയര്‍മാന്‍ ഫൈസല്‍ ഇ കൊട്ടിക്കൊള്ളോന്.
ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണില്‍ നിന്ന് ഫൈസല്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
കെട്ടിട നിര്‍മാണ മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും വിപ്ലവാത്മക ചലനങ്ങള്‍ സൃഷ്ടിച്ചതിനുള്ള അംഗീകാരമാണിതെന്ന് പുരസ്‌കാര നിര്‍ണയ സമിതി വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യയും റോബോട്ടുകളും ഫൈസല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ജബല്‍ അലിയിലെ കെഫ് മോഡുലാര്‍ സൗകര്യം ഇതിന് ഉദാഹരണമാണ്. മോഡുലാര്‍ നിര്‍മാണ രീതിയില്‍ ആദ്യ ഓട്ടോമാറ്റഡ് റോബോട്ടുകളാണ് ജബല്‍ അലിയിലേത്. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മാണം എന്നിവയിലെ വലിയ ചുവടുവെപ്പാണ് ഫൈസല്‍ നടത്തുന്നതെന്നും പുരസ്‌കാര സമിതി അറിയിച്ചു.

Latest