ബ്രോ, താങ്കള്‍ അമേരിക്കക്കാരനല്ല

റീഡ് 'ഒൗട്ട്'
Posted on: December 10, 2015 1:28 pm | Last updated: December 10, 2015 at 1:30 pm

rt_donald_trumpരണ്ടാഴ്ച മുമ്പ് കുവൈത്തില്‍ ഐഎംഎഫിന്റെ ഒരു സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. അറബ് ലോകത്തെ വിദ്യാഭ്യാസ വിചക്ഷണര്‍ പങ്കെടുത്ത സെമിനാറായിരുന്നു അത്. മുപ്പത് മിനുട്ടോളം സമയം മിഡ്ല്‍ ഈസ്റ്റില്‍ വിദ്യാഭ്യാസ രംഗത്ത് ടെക്‌നോളജി വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അതിനിടെ, ഈജിപ്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ കൈ പൊക്കി. തുടര്‍ന്ന് അദ്ദേഹം ചോദിച്ചു: ”അമേരിക്കയിലെ പള്ളികള്‍ അടച്ചുപൂട്ടണമെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുന്നത് കേട്ടല്ലോ” തെല്ല് സങ്കടത്തോടെ അദ്ദേഹം തുടര്‍ന്നു: ഇതാണോ നമ്മള്‍ നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടത്?

ട്രംപ് ഒരിക്കലും അമേരിക്കയുടെ അടുത്ത പ്രസിഡന്റാകില്ലെന്ന് ഞാന്‍ അദ്ദേഹത്തിന് ഉറപ്പ് കൊടുത്തു. കാരണം ബഹുസ്വരതയോടുള്ള അമേരിക്കയുടെ പ്രതിബദ്ധത ശക്തമാണ്. മുസ്‌ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കരുതെന്ന പ്രസ്താവനയിലൂടെ ഐസിസ് ഏജന്റായി ചമയുകയാണ് യഥാര്‍ഥത്തില്‍ ട്രംപ്. അമേരിക്കയിലെയും യൂറോപ്പിലെയും മുസ്ലിംകളെ ഒറ്റപ്പെടുത്തുകയാണ് ഐസിസിന്റെ ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് പിന്നീട് ആളുകളെ റിക്രൂട്ട് ചെയ്യേണ്ടി വരില്ല. ജനങ്ങള്‍ ഓരോരുത്തരും സ്വയം പ്രവര്‍ത്തിച്ചുകൊള്ളും.

വിശദമായി വായിക്കുക
കടപ്പാട്: ന്യൂയോര്‍ക്ക് ടെെംസ്