Connect with us

Kozhikode

വെള്ളപ്പൊക്ക ദുരിതം: 25 വിദഗ്ധര്‍ അടങ്ങിയ സംഘം ചെന്നൈയിലേക്ക്

Published

|

Last Updated

കോഴിക്കോട്: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ 25 സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ ആസ്റ്റര്‍ ഡി എം ഡിസാസ്റ്റാര്‍ മാനേജ്‌മെന്റ് സംഘം വെള്ളപ്പൊക്ക ദുരിതത്തില്‍ കഴിയുന്ന ചെന്നൈയിലേക്ക് യാത്രതിരിച്ചു.
ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, കോഴിക്കോട് മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (മിംസ്), വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ഡി എം ഡബ്ല്യൂ ഐ എം എസ്) എന്നിവിടങ്ങളിലുള്ള സംഘങ്ങള്‍ തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ഏറ്റവും സഹായം ആവശ്യമുള്ളിടങ്ങളില്‍ ക്യമ്പ് ചെയ്യും. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ കേരളയുടെ എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. പി പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സാങ്കേതിക വിദഗ്ധര്‍, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകള്‍ എന്നിവരുണ്ട്.
മെഡിക്കല്‍ സാമഗ്രികളും ഭക്ഷ്യവസ്തുക്കളും ഓക്‌സിജന്‍ സിലിണ്ടറുകളും കുടിവെള്ളവും സംഘം കരുതും. ദുരന്ത നിവാരണ സംഘം മൂന്ന് സംഘമായി തിരിഞ്ഞാണ് പ്രവര്‍ത്തനം നടത്തുക. മെഡിക്കല്‍ സഹായം വേണ്ടവരിലേക്ക് പരമാവധി എത്തുക എന്നതാണ് ലക്ഷ്യം. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘാങ്ങളെ ചെന്നെയിലെത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി മിംസ് ഹോസ്പിറ്റലില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ആരോഗ്യ സംഘത്തിന് ഫഌഗ് ഓഫ് ചെയ്തു. യു ബഷീര്‍, മിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഡോ. പി പി വേണുഗോപാല്‍, സിനിമാ ഡയറക്ടര്‍ വി എം വിനു, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സാഹിത്യകാരി കെ പി സുധീര, ഡോ. പി എം ഹംസ (ചീഫ് മെഡിക്കല്‍ സര്‍വീസസ്) സുഹാക് പോള, ജി എം എച്ച് ആര്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ശീലാമ്മ ജോസഫ് പങ്കെടുത്തു.

Latest