Connect with us

Kozhikode

പേരാമ്പ്രയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് എട്ടര പവനും 10000 രൂപയും കവര്‍ന്നു

Published

|

Last Updated

പേരാമ്പ്ര: കാരയാട് വീടിന്റെ വാതില്‍ തകര്‍ത്ത് എട്ടര പവനും, 10,000 രൂപയും കവര്‍ന്നു. മാത്തൂട്ടന്‍കണ്ടി അസീസിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും അപഹരിച്ചത്. കുടുംബം വീട് പൂട്ടി പുറത്ത് പോയ അവസരം മുതലെടുത്താണ് കവര്‍ച്ച. കാലത്ത് വീട്ടുടമ എത്തിയപ്പോള്‍ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെടുകയായിരുന്നു. ബാഗില്‍ പുരയിടത്തിന്റെ ആധാരത്തോടൊപ്പം സൂക്ഷിച്ചതായിരുന്നു സ്വര്‍ഭണാഭരണങ്ങളും, പണവുമെന്ന് ഉടമ പറഞ്ഞു. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യോളി സി.ഐ. സുഭാഷ് ബാബു, മേപ്പയ്യൂര്‍ എസ്.ഐ. പി.കെ. ജിതേഷ് എന്നിവരും ഡോഗ് സ്‌ക്വാഡും, വിലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഏതാനും ദിവസം മുമ്പാണത്രെ തിരിച്ചെടുത്തത്.

---- facebook comment plugin here -----

Latest