മലപ്പുറത്ത് ലാത്തിച്ചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: December 9, 2015 11:22 am | Last updated: December 9, 2015 at 2:24 pm

Mpm-edavanna.മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ലാത്തിച്ചാര്‍ജിനിടെ കാണാതായ ആളെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തി. നെല്ലാണി പാണരകുന്ന് അയ്യപ്പനാണ് മരിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പത്തപ്പിരിയത്ത് ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് ലാത്തി വീശിയത്. ഇതിനിടെയാണ് അയ്യപ്പനെ കാണാതായത്. കലക്ടര്‍ എത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സംഘര്‍ഷത്തിനിടെ മൂന്ന് ലോറികള്‍ കത്തിനശിച്ചിരുന്നു.