ജിദ്ദയില്‍ ഹിറോയിന്‍ കടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Posted on: December 8, 2015 7:05 pm | Last updated: December 8, 2015 at 7:05 pm

DeathPenaltyജിദ്ദ: രാജ്യത്തേക്ക് നിരോധിത മയക്കുമരുന്ന് കടത്തുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ പാകിസ്ഥാന്‍ സ്വദേശി ഖാന്‍ മുഹമ്മദ് ഇഖ്ബാലിന്റെ വധശിക്ഷ ചൊവ്വാഴ്ച ജിദ്ദയില്‍ വെച്ചു നടപ്പാക്കിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലഗേജുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹിറോയിന്‍ മയക്കു മരുന്നാണു കസ്റ്റംസ് പിടികൂടിയത്, പിന്നീട് പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അന്വേഷണത്തിനൊടുവില്‍ മയക്കുമരുന്ന് ഇദ്ദേഹത്തിന്റെ കൈവശമുള്ളതായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു. സഊദിയിലെക്കു മയക്കുമരുന്ന് കടത്തുന്നത് വധ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്നു അഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്.