Connect with us

Kerala

മുല്ലപ്പെരിയാര്‍: ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി

Published

|

Last Updated

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ വീണ്ടും തുറന്നു. മൂന്ന് ഷട്ടറുകള്‍ അരയടിവീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെരിയാറിലൂടെ 600 ഘനയടി വെള്ളം ഒഴുകിയെത്തും.ജലനിരപ്പ് 142 അടിയായതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് ഷട്ടറുകള്‍ തുറന്നിരുന്നു. എന്നാല്‍ ഇതിന് ശേഷം ജലനിരപ്പ് 14.6 അടിയായി താഴ്ന്നതോടെ ഇന്ന് പുലര്‍ച്ചെ ഷട്ടറുകള്‍ അടച്ചിരുന്നു. ഇതിനു ശേഷമാണ് വീണ്ടും ജലനിരപ്പ് വര്‍ധിച്ചത്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയം നിമസഭയിലും ചര്‍ച്ചയായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ തമിഴ്‌നാടിന്റേത് നിഷേധാത്മക നിലപാടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതിയെ സമീപിക്കുകയാണ് ഏക പോംവഴി. കേരളം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ സുരക്ഷ സംബന്ധിച്ച വ്യവസ്ഥകള്‍ തമിഴ്‌നാട് പാലിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് ഇ എസ് ബിജിമോള്‍ എംഎല്‍എ കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest