ചെന്നൈ പ്രളയം: പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയത് നല്‍കും

Posted on: December 7, 2015 6:49 pm | Last updated: December 7, 2015 at 6:49 pm
SHARE

Indian-passportചെന്നൈ: പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് സൗജന്യമായി നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ രണ്ട് മാസത്തിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ടാല്‍ നിമിഷങ്ങള്‍ക്കകം തന്നെ പുതിയ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതിനായി ചെന്നൈയിലെ മൂന്ന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ഈ മാസം 12ന് പാസ്‌പോര്‍ട്ട് മേള നടത്തും. ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. വെള്ളക്കടലാസില്‍ അപേക്ഷ നല്‍കിയാല്‍ മതി.