രാഷ്ട്ര നിര്‍മാണത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് ശ്ലാഘനീയം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി

Posted on: December 5, 2015 7:43 pm | Last updated: December 5, 2015 at 7:44 pm

KMCCC-DUBAIദുബൈ: നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നുമല്ലാതിരുന്ന ഒരു രാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച രാജ്യത്തിന്റെ രാഷ്ട്ര ശില്‍പ്പികളായ ശൈഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍,ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവര്‍ക്കൊപ്പം രാഷ്ട്ര നിര്‍മാണത്തില്‍ എന്നും ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കുണ്ടായിരുന്നു എന്ന് ഡയറക്‌റ്റേററ്റ് ഓഫ് റെസിഡന്‍സി & ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മറി പറഞ്ഞു. ഈ രാജ്യത്തിന്റെ സുഖത്തിലും ദുഃഖത്തിലും പങ്കാളികളാവുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ യുടെ 44മത് ദേശീയ ദിനഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച വൈവിദ്ധ്യമാര്‍ന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും ഏറെ മുന്നില്‍ നില്‍കുന്ന കേരളത്തില്‍ ഉത്തരേന്ത്യയിലെ പോലെ വര്‍ഗീയത വിലപോകില്ല എന്നും മത സൗഹാര്‍ദ്ദത്തിന് എന്നും മുന്‍ഗണന നല്‍കുന്ന കേരള സമൂഹം ഇത് പുച്ഛിച്ചു തള്ളുമെന്ന് കേരളവ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപെട്ടു.പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നൈയില്‍ പ്രളയ കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരോട് അനുതാപം അര്‍പ്പിച്ചുകൊണ്ട് സമേളനം മൗനപ്രാര്‍ത്ഥന നടത്തി. ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തമിനാട് സംസ്ഥാന മുസ്ലീം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച്’ ദുബൈ കെ.എം.സി.സി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുമെന്നു പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ സമ്മേളന വേദിയെ അറിയിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സമാപന സമ്മേളനത്തില്‍ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍,ഡോ:ഒമര്‍ അല്‍ മുത്തന്ന(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍സി.ഡി.എ), പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ:പി.എ ഇബ്രാഹീം ഹാജി ,മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, ,ഇബ്രാഹിം എളേറ്റില്‍,യഹയ തളങ്കര,ഹുസൈനാര്‍ ഹാജി എടച്ചാക്കൈ എന്നിവര്‍ സംബന്ദിച്ചു.ദുബൈ കെ.എം.സി.സി ട്രഷറര്‍ എ.സി ഇസ്മായില്‍ നന്ദിയും പറഞ്ഞു.