രാജ്യത്ത് നല്ല ദിനങ്ങളല്ല, സെല്‍ഫി ദിനങ്ങള്‍: രാഹുല്‍ ഗാന്ധി

Posted on: December 5, 2015 1:25 pm | Last updated: December 5, 2015 at 9:38 pm

rahul gandi n

ന്യൂഡല്‍ഹി: രാജ്യത്ത് നല്ല ദിനങ്ങളല്ല സെല്‍ഫി ദിനങ്ങളാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്ക് പിന്നില്‍ ഗൂഢോദ്ദേശ്യങ്ങളുണ്ടെന്നും രാഹുല്‍ ആരോപിച്ചു. ഐഎന്‍ടിയുസി പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ പകുതി വിവരങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണിയെടുപ്പിക്കാമെന്ന് മോദി കരുതരുത്. എല്ലാ വികസന പദ്ധതികള്‍ വിജയിക്കണമെങ്കിലും തൊഴിലാളികളുടെ പങ്കാളിത്തം ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.