ഖസാക്കിന്റെ ഇതിഹാസം വീണ്ടും അരങ്ങിലേക്ക്‌

Posted on: December 4, 2015 2:56 pm | Last updated: December 4, 2015 at 2:56 pm
SHARE

പാലക്കാട്: അരങ്ങില്‍ വിസ്മയം തീര്‍ത്ത ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തൃക്കരിപ്പൂരില്‍ വീണ്ടും അവതരണത്തിനൊരുങ്ങി.
പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് 22 മുതല്‍ 26 വരെ അഞ്ചു നാളുകളില്‍ എടാട്ടുമ്മലിലെ ആലുംവളപ്പ് മൈതാനിയിലെ തുറന്ന സ്‌റ്റേജില്‍ നാടകം വീണ്ടും അരങ്ങേറും. രണ്ടു മാസം മുന്‍പ് എടാട്ടുമ്മലില്‍ നടത്തിയ നാലു നാള്‍ നീണ്ട പ്രദര്‍ശനത്തില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ആസ്വാദകരാണ് ഖസാക്കിന്റെ ഇതിഹാസം കാണാനെത്തിയത്.അരീന തിയറ്ററിന്റെ സാധ്യതകളില്‍ നിന്നാണ് പ്രശസ്ത സംവിധായകന്‍ ദീപന്‍ ശിവരാമന്‍ നാടകം ഒരുക്കിയത്. അല്ലാപ്പിച്ച മൊല്ലാക്കയും അപ്പക്കിളിയും മൈമൂനയും കുട്ടാടന്‍ തുടങ്ങി ഒ. വി. വിജയന്റെ തസ്‌റാക്കിലെ കഥാപാത്രങ്ങള്‍ എടാട്ടുമ്മലില്‍ പുനര്‍ജനിച്ചപ്പോള്‍ സദസ്യരില്‍ കൊതുകം കുടിയിരുന്നു. സെപ്തംബര്‍ 13ന് മഴ കാരണം പ്രദര്‍ശനം മുടങ്ങിയതിനെ തുടര്‍ന്ന് കാണാതെപോയവര്‍ക്കാണ് ആദ്യ പ്രദര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here