രാമനാട്ടുകരയിലും പരിസരങ്ങളിലും സ്ഥിരം സമാധാന കമ്മിറ്റി

Posted on: December 4, 2015 2:50 pm | Last updated: December 4, 2015 at 2:50 pm

രാമനാട്ടുകര: കഴിഞ്ഞ ദിവസങ്ങളില്‍ രാമനാട്ടുകരയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടന്ന സമധാന കമ്മിറ്റി യോഗത്തില്‍ രാമനാട്ടുകര മുന്‍സിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ചെയര്‍മാനും മുന്‍സിപ്പല്‍ സെക്രടറി ഇ അബ്ദുല്‍ കരീം കണ്‍വീനറുമായി രാമനാട്ടുകരയില്‍ സ്ഥിരം സമാധാന കമ്മിറ്റി രൂപീകരിച്ചു.
നല്ലളം, കൊണ്ടോട്ടി സി ഐമാര്‍, ഫറോക്ക്, വാഴക്കാട് എസ് ഐ മാര്‍, വേലായുധന്‍ പന്തീരാങ്കാവ് കെ സുധീഷ് കുമാര്‍ (സി പി എം), കെ ടി റസാഖ് (കോണ്‍ഗ്രസ്), പി ഇ ഖാലിദ് (ലീഗ്), പി പരമേശ്വരന്‍ (ബി ജെ പി), ടി ബൈജു (ആര്‍ എസ് എസ്), വി എ അസീസ്, എന്‍ രാജേഷ്(സി പി ഐ), ടി കെ രാജന്‍ (ജെ ഡി യു) പൊറ്റത്തില്‍ ബാലകൃഷ്ണന്‍ (ജെ എസ്), അലി പി ബാവ (വ്യാപാരി വ്യവസായി ഏകോപന സമിതി), എ എം ഷാജി(വ്യാപാരി വ്യവസായി സമിതി)എന്നിവരാണ് പ്രതിനിധികള്‍. രാമനാട്ടുകര മുന്‍സിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്റെ അധ്യക്ഷതയിലാണ് സര്‍വകക്ഷി യോഗം നടന്നത്. നല്ലളം സി ഐ ടി സജീവന്‍, ഫറോക്ക് എസ് ഐ വിപിന്‍ കെ ഗോപാല്‍ പങ്കെടുത്തു.