വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം

Posted on: December 4, 2015 5:38 am | Last updated: December 4, 2015 at 12:40 am

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി ഗുണഭോക്താക്കളില്‍ 2014-15 അധ്യയന വര്‍ഷം പത്ത്, പ്ലസ്ടു പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവരും തുടര്‍പഠനം നടത്തുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്നു. വിദ്യാര്‍ത്ഥികളുടെ പേരുവിവരം സ്‌കൂള്‍ അധികാരികള്‍ സാമൂഹ്യസുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.soci-alsecurtiymission.gov.iി ല്‍ സജ്ജീകരിച്ചിട്ടുള്ള Snehapoorvam Excellance എന്ന ഓപ്ഷനില്‍ ഈ മാസം 31നകം അപ്‌ലോഡ് ചെയ്യണമെന്ന് ന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.