വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ സന്ദേശവുമായി മള്‍ട്ടി മീഡിയ പ്രദര്‍ശനം

Posted on: December 3, 2015 11:13 am | Last updated: December 3, 2015 at 11:13 am

കല്‍പ്പറ്റ: പ്രമേഹത്തെ അറിയുക, പ്രതിരോധിക്കുക എന്ന ആശയത്തോടെ കലക്ടറേറ്റ് ആസൂത്രണഭവനിലെ അബ്ദൂല്‍ കലാം ഹാളില്‍ സംഘടിപ്പിച്ച മള്‍ട്ടി മീഡിയ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. വിദ്യാര്‍ത്ഥികളിലെ ഭക്ഷണക്രമം, വ്യായാമം, മാനസിക സംഘര്‍ഷ ലഘൂകരണം എന്നിവയില്‍ അറിവ് പകര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. തെറ്റായ ജീവിത രീതി കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍, ആഹാര ശീലങ്ങളില്‍ പുലര്‍ത്തേണ്ടണ്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹയര്‍സെക്കണ്ടറി എജ്യുക്കേഷന്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം, ജില്ലാ ആസൂത്രണ ബോര്‍ഡ്, കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ആന്റ് ഡയബറ്റീസ് കെയര്‍ സെന്റര്‍, വേള്‍ഡ് ഡയബറ്റീസ് ഫൗണ്‍േഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസത്തെ പ്രദര്‍ശനം നടക്കുന്നത്.
ആരോഗ്യം നിലനിര്‍ത്തുന്ന സുപ്രധാന ഘടകം ഭക്ഷണ രീതിയാണ്. ദൈനംദിന പ്രവൃത്തികള്‍ക്കാവിശ്യമായ ഊര്‍ജ്ജം ആഹാരത്തിലൂടെയാണ് ലഭിക്കുന്നതെന്നും സമീകൃതാഹാരത്തിന്റെ പ്രസക്തിയും വളര്‍ന്നു വരുന്ന തലമുറയെ ബോധ്യപ്പെടുത്തുന്ന തരത്തിലാണ് ഇവിടെ ആശയങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. കൂടാതെ സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറുന്നതിനും ആരോഗ്യ പൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിനും വ്യായാമം അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കുന്നു.
2008 ല്‍ കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡയബറ്റീസ് കെയര്‍ സെന്ററാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2014 ല്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഏറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ ഹയര്‍സെക്കണ്‍ണ്ടറി എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കായി മള്‍ട്ടീ മിഡിയ പ്രദര്‍ശനം സംഘടിപ്പിച്ചു.രണ്ടാംഘട്ടമായ ഈ വര്‍ഷം മറ്റ് ഏഴ് ജില്ലകളില്‍ കൂടിയാണ് പ്രദര്‍ശനം നടത്തുക. ഒന്നാംഘട്ടത്തില്‍ ജില്ലയിലെ എന്‍ എസ് എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ ഹയര്‍സെക്കണ്ടറി തലത്തിലുള്ള 46 എന്‍ എസ് എസ് യൂണിറ്റിലെ വളണ്ടിയര്‍മാരാണ് പ്രദര്‍ശനത്തിന്റെ രണ്ടാം ദിനം എത്തിയത്. പ്രദര്‍ശനം കണ്ടണ്‍ിറങ്ങുന്നവര്‍ക്കായി യോഗ പരിശീലനവും ഇതോടെപ്പം ഒരുക്കിയിട്ടുണ്‍ണ്ട്. ഡിസംബര്‍ അഞ്ചു വരെ നടക്കുന്ന പ്രദര്‍ശനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കു സന്ദര്‍ശിക്കാം.