സര്‍ക്കാര്‍ അവഗണനക്കെതിരെ കാഴ്ചയില്ലാത്തവര്‍ പ്രതീകാത്മക മരണം വരിക്കും

Posted on: December 3, 2015 11:05 am | Last updated: December 3, 2015 at 11:05 am

കോഴിക്കോട്: ഭിന്നശേഷിക്കാരെയും കാഴ്ചയില്ലാത്തവരെയും സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് ഇന്ന് തൃശൂരില്‍ വെച്ച് കാഴ്ചയില്ലാത്തവര്‍ പ്രതീകാത്മക മരണം വരിക്കുമെന്ന് അന്ധരുടെ സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ മൂന്നര ലക്ഷത്തോളം കാഴ്ചയില്ലാത്തവരാണുള്ളത്. ഭൂരിപക്ഷംപേരും ഉപജീവനമാര്‍ഗമില്ലാതെ നരകയാതന അനുഭവിക്കുകയാണ്. വിവിധ ആവശ്യങ്ങളുമായി പലരും സര്‍ക്കാറിനെ സമീപ്പിക്കുന്നുണ്ടെങ്കിലും കടുത്ത അവഗണനയാണ് പലപ്പോഴും നേരിടേണ്ടി വന്നിട്ടുള്ളത്. അതുകൊണ്ട് എത്രയും വേഗം ഇവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.