സോഷ്യല്‍ മീഡിയകളില്‍ ‘ശുക്‌റന്‍ ഖത്വര്‍’ തരംഗം

Posted on: December 2, 2015 10:17 pm | Last updated: December 3, 2015 at 7:44 pm
SHARE

lebenദോഹ: സൈനികരുടെ മോചനത്തെ തുടര്‍ന്ന് ലബനോനിലെ സോഷ്യല്‍ മീഡിയകളില്‍ ‘ശുക്‌റന്‍ ഖത്വര്‍’ ഹാഷ്ടാഗില്‍ നന്ദി പ്രവാഹം. ലബനോനിലെ സോഷ്യല്‍ മീഡിയ പേജുകളുടെ ഏറ്റവും മുകളിലാണ് അറബിയില്‍ ശുക്‌റന്‍ ഖത്വര്‍ ഹാഷ് ടാഗ് ഉള്ളത്. ലബനോന്‍ ജനത ഖത്വറിനോട് വലിയ കൃതജ്ഞതയാണ് പ്രകടിപ്പിക്കുന്നത്. തെരുവുകളിലും സന്തോഷ പ്രകടനവുമായി ജനങ്ങള്‍ രംഗത്തിറങ്ങി. കുട്ടികളും യുവജനതയും വയോജനങ്ങളുമെല്ലാം പ്രകടനത്തില്‍ പങ്കാളികളായി. ബൈറൂത്തിലെ റിയാദ് അല്‍ സുല്‍ഹ് സ്‌ക്വയറിലെ ടെന്റില്‍ താമസിക്കുന്ന സൈനികരുടെ കുടുംബാംഗങ്ങളും തദ്ദേശീയരും സന്തോഷ പ്രകടനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here