Connect with us

Gulf

'റാഫ്' ചാരിറ്റി ഫണ്ടിലേക്ക് ലുലു രണ്ടര ലക്ഷം നല്‍കി

Published

|

Last Updated

സംഭാവനയുടെ ചെക്ക് ലുലു പ്രതിനിധികള്‍ റാഫ് അധികൃതര്‍ക്കു കൈമാറുന്നു

ദോഹ: ശൈഖ് ഥാനി ബിന്‍ അബ്ദുല്ല ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് (റാഫ്) ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പില്‍ നിന്നും രണ്ടര ലക്ഷം ഖത്വര്‍ റിയാല്‍ സംഭാവന. ലുലു റമാസില്‍ സംഘടിപ്പിച്ച “ബൈ ആന്‍ഡ് ഡൊണേറ്റ്” കാമ്പയിനിലൂടെ സമാഹരിച്ച തുകയുടെ ചെക്ക് റാഫ് അധികൃതര്‍ക്കു കൈമാറി.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിന്റെ ഭാഗമായി രണ്ടു വര്‍ഷം മുമ്പ് കരാറിലെത്തിയിരുന്നു. ലുലുവില്‍ വില്‍പന നടത്തുന്ന 350 ഉത്പന്നങ്ങളുടെ 10 ശതമാനം വരെ തുക റാഫ് ചാരിറ്റിക്കു നീക്കി വെക്കുന്നതാണ് പദ്ധതി. റമസാനില്‍ സമാഹരിച്ച രണ്ടു ലക്ഷം റിയാല്‍ നേരത്തേ സംഭാവന ചെയ്തിരുന്നു. റാഫ് നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും സഹകരിക്കുമെന്നും ഉപഭോക്താക്കളില്‍നിന്നും മികച്ച പ്രതികരണത്തിലൂടെയാണ് തുക നല്‍കാന്‍ സാധിച്ചതെന്നും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് പറഞ്ഞു. ഇതു രണ്ടാം തവണയാണ് ലുലുവില്‍ ബൈ ആന്‍ഡ് ഡൊണേറ്റ് കാംപയിന്‍ നടത്തുന്നത്. തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെയും കാരുണ്യ പ്രവര്‍ത്തനത്തിന്റെയും ഭാഗമായാണ് പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
റാഫ് ചാരിറ്റി പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നതില്‍ ലുലു മാനേജ്‌മെന്റും ജീവനക്കാരും സന്തുഷ്ടരാണെന്ന് റീജ്യനല്‍ ഡയറക്ടര്‍ ഷൈജന്‍ പറഞ്ഞു. ലുലുവുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ അതീവ സംതൃപ്തരാണെന്ന് റാഫ് ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് ജനറല്‍ ഡയറക്ടര്‍ ശൈഖ് ആയിദ് അല്‍ ഖഹ്ത്വാനി പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കി വരുന്ന പുതിയ ആശയങ്ങളിലൊന്നായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

Latest