ഉമ്മന്‍ചാണ്ടി പിതൃതുല്യന്‍: ബിജു രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കും:സരിത എസ് നായര്‍

മുഖ്യമന്ത്രിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ കൈവശമുണ്ടെങ്കില്‍ ബിജു രാധാകൃഷ്ണന്‍ പുറത്തുവിടട്ടെ, >>ബിജു രാധാകൃഷ്ണനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും: സരിത
Posted on: December 2, 2015 7:14 pm | Last updated: December 3, 2015 at 9:31 am
SHARE

saritha sariതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിതൃതുല്യനായാണു കാണുന്നതെന്നു സരിത എസ്.നായര്‍. മുഖ്യമന്ത്രിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ കൈവശമുണ്ടെങ്കില്‍ ബിജു രാധാകൃഷ്ണന്‍ പുറത്തുവിടട്ടെയെന്നും സരിത പറഞ്ഞു. ഷിബു ബേബിജോണിനെ മന്ത്രിയെന്ന നിലയില്‍ അറിയാം. എന്നാല്‍, ആര്യാടന്‍ ഷൗക്കത്തിനെ കണ്ടിട്ടേയില്ല. ഏഴാം തീയ്യതി സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജറാകും. കമ്മീഷന് മുമ്പില്‍ എല്ലാം തുറന്ന് പറയുമെന്നും ബിജു രാധാകൃഷ്ണനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും: സരിത പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രണ്ട് മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കമ്മീഷന്‍ മുന്‍പാകെ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയ സാഹചര്യത്തിലായിരുന്നു സരതിയുടെ പ്രതികരണം. മന്ത്രിമാരായ ഷിബു ബേബി ജോണും, എപി അനില്‍കുമാറും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ബിജു മൊഴി നല്‍കി. ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍, മന്ത്രിയുടെ പിഎ നസ്‌റുളള എന്നിവരും സരിതയെ ഉപയോഗിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സരിത ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഒഴികെയുളള ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചതായും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. പാണക്കാട്ബഷീറലി തങ്ങള്‍ക്കും സരിതയുമായി വഴിവിട്ട ബന്ധമുണ്ട്. മൊഴി നല്‍കുന്നതിനിടെ ബിജു രാധാകൃഷ്ണന്‍ പൊട്ടിക്കരഞ്ഞു. ഇത് തന്റെ മരണമൊഴിയായേക്കുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here