Connect with us

Kozhikode

താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി എം.എല്‍.എ

Published

|

Last Updated

പേരാമ്പ്ര: താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി കെ. കുഞ്ഞമ്മദ് എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തിക ഇതിന്റെ ഭാഗമായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാന പാതയോരം ചേര്‍ന്ന് കല്ലോട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മിക്ക ദിവസങ്ങളിലും അപകടങ്ങളില്‍പ്പെട്ടവരെ എത്തിക്കുന്നുണ്ടെങ്കിലും, കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സംവിധാനമില്ലാത്തത് കാരണം പ്രാഥമിക ശുശ്രൂഷ നല്‍കി കോഴിക്കോട്ടേക്ക് വിടേണ്ട അവസ്ഥയാണുള്ളത്. പരുക്കേറ്റവര്‍ക്കാവശ്യമായ അടിയന്തിര ചികില്‍സ നല്‍കാന്‍ കഴിയാത്തത് കാരണം കോഴിക്കോട്ടേക്കുള്ള വഴി മധ്യെ മരണപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. അതേ പോലെ നിസാര പരുക്കേറ്റവരെ കോഴിക്കോട്ടേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി യൂനിറ്റ് ആരംഭിക്കണമെന്ന് എം.എല്‍.എ പല തവണ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 201314 വര്‍ഷത്തെ ബജറ്റില്‍ കാഷ്വാലിറ്റി യൂനിറ്റ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. പ തിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള തസ്തികള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. ഈ നിലയില്‍ കാഷ്വാലറ്റി പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന കാര്യവും എം.എല്‍.എ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നൂ. അപകട നിരക്ക് കൂടി വരുന്ന സാഹചര്യത്തില്‍ എംഎല്‍എ, ആരോഗ്യ മന്ത്രിയുടേയും, വകുപ്പ് സെക്രട്ടരിയുടേയും ശ്രദ്ധയില്‍ വീണ്ടും വിഷയം കൊണ്ടുവന്നതോടെയാണ് നടപടിയായത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി യൂനിറ്റും, മെഡിക്കല്‍ ഓഫീസറേയും അനുവദിച്ചതായുള്ള കത്ത്, ആരോഗ്യ വകുപ്പ് സെക്രട്ടരി കെ.ഇ. ഇളങ്കോവനില്‍ നിന്ന് ലഭിച്ചതായി എംഎല്‍എ അറിയിച്ചു.

Latest