തുമൈര്‍ കെ എം സി സി ജാകെറ്റ് വിതരണം നടത്തി

Posted on: December 1, 2015 8:01 pm | Last updated: December 1, 2015 at 8:01 pm
thumair kmcc
തുമൈര്‍ കെ എം സി സി ജാകെറ്റ് വിതരണം വാജിദ് ഉളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

റിയാദ് :തലസ്ഥാന നഗരിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ തുമൈര്‍ മേഖലയില്‍ മലയാളികള്‍ക്ക് തുമൈര്‍ കെ എം സി സി തണുപ്പ് കാലത്തു ധരിക്കാറുള്ള ജാകെറ്റ് വിതരണം ചെയ്തത് പ്രവാസികള്‍ക്ക് അനുഗ്രഹമായി .
തുമൈര്‍ പ്രവശ്യയിലെ മരുഭൂമിയിലും പെട്രോള്‍ പമ്പ്, വര്‍ക്ക് ഷോപ്പുകള്‍,കെട്ടിട നിര്‍മ്മാണ സൈറ്റുകള്‍, കല്യാണ മണ്ഡപം, ഇസ്തരാഹകള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ വാജിദ് ഉളിക്കലിന്റെ നേത്രത്തില്‍ ജോലി സ്ഥലങ്ങളില്‍ വസ്ത്രം വിതരണം ചെയ്തു .
ഹനീഫ പെരിന്തല്‍മണ്ണ , നൗഷാദ് ആറളം , റംഷാദ് ആറളം , മുത്തു കെ പി , ഹാഷിം കൊല്ലം ഹാരിസ്, നാസര്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.