Connect with us

First Gear

ഇന്ത്യയില്‍ വിറ്റ മൂന്ന് ലക്ഷം കാറുകള്‍ ഫോക്‌സ് വാഗണ്‍ തിരികെ വിളിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ നിയമം ലംഘിച്ചതിന് നിയമനടപടി നേരിടുന്ന ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ഇന്ത്യയില്‍ വിറ്റ 3,23,000 കാറുകള്‍ തിരികെ വിളിക്കും. മലിനീകരണ നിയന്ത്രണ ചട്ടം ലംഘിച്ചതിന് ഫോക്‌സ് വാഗണ് കേന്ദ്രം നോട്ടീസയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡീസല്‍ കാറുകളാണ് തിരികെ വിളിക്കുന്നത്.

പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതാണ് ഫോക്‌സ് വാഗണ് വിനയായത്. കൃത്രിമം നടത്തിയതായി കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ സമ്മതിക്കുയും സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.