അസഹിഷ്ണുതയ്‌ക്കെതിരെ വീണ്ടും രാഷ്ട്രപതി; ‘യഥാര്‍ത്ഥ അഴുക്ക് തെരുവിലല്ല; നമ്മുടെ മനസ്സില്‍’

Posted on: December 1, 2015 1:50 pm | Last updated: December 1, 2015 at 10:22 pm
SHARE

pranab-mukherjeeഅഹമ്മദാബാദ്: അസഹിഷ്ണുതയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി വീണ്ടും രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്തെത്തി. സ്വച്ഛ് ഭാരത് പദ്ധതി മികച്ചത് തന്നെയാണ്. പക്ഷേ യഥാര്‍ത്ഥ അഴുക്ക് തെരുവിലല്ലെന്നും നമ്മുടെ മനസ്സിലാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി ആശ്രമത്തിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

നേരത്തെ ദാദ്രിയില്‍ അഖ്‌ലാഖിനെ ഒരു സംഘം ആളുകള്‍ അടിച്ചുകൊന്ന സംഭവത്തെത്തുടര്‍ന്നും രാഷ്ട്രപതി അസഹിഷ്ണുതയില്‍ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിംസാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്ന് നാം മുക്തരാകണം. അഹിംസയിലധിഷ്ടിതമായ സമൂഹത്തിനേ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന നിലയില്‍ മാത്രം കണ്ടാല്‍പോര. നമ്മെ ശരിയായ രീതിയില്‍ നയിക്കാന്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പകര്‍ന്നുതന്ന വ്യക്തിത്വം കൂടിയാണെന്നും രാഷ്ട്രപതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here