എസ് എസ് എഫ് ക്യമ്പസ്, ഹയര്‍സെക്കന്‍ഡറി സമ്മേളനം സമാപിച്ചു

Posted on: December 1, 2015 9:57 am | Last updated: December 1, 2015 at 9:57 am

പാലക്കാട്: ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ്, ഹയര്‍ സെക്കന്‍ഡറി സമ്മേളനങ്ങള്‍ക്ക് പ്രൗഢമായ സമാപനം. പറക്കാട് എം ഇ എസ് സ്‌കുളില്‍ സംവിധാനിച്ച വിഡ്‌സം സ്വകയറില്‍ ക്യാമ്പസ് സമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് യൂസുഫ് സഖാഫി അധ്യക്ഷതവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് ജെ എം സംസഥാന സെക്രട്ടറി ഉമര്‍മദനി വിളയൂര്‍, ഡോ. അബൂബക്കര്‍ പത്താംകുളം, സംസ്ഥാന ക്യാംപ്‌സ് സെക്രട്ടറി ഡോ നൂറുദ്ദീന്‍ റാസി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ പങ്കെടുത്തു. തുടര്‍ന്ന് ക്യാമ്പസ് നമ്മെ കാത്തിരിക്കുന്നുവെന്ന സെന്‍ഷനില്‍ മുഹമ്മദാലി കിനാലൂര്‍, ഇസ് ലാം വഴിയും ജീവിതവും സെന്‍ഷനില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫിയും ഇസ് ലാം നാഗരികത, വൈജ്ഞാനിക പാരമ്പര്യം വിഷയത്തില്‍ അബ്ദുറശീദ് സഖാഫി ഏലക്കുളവുംഐബ്രീക് സെന്‍ഷനില്‍ സംസ്ഥാന മഴവില്‍ സമിതിയംഗം യാക്കൂബ് പൈലിപ്പുറവും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ഇതേ സമയം പുലാശേരി എം ഇ ടി യില്‍ ഇബ്‌നു ഹൈസം സ്വകയറില്‍ എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ ജാബിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍കെ സിറാജുദ്ദീന്‍ ഫൈസി ഹയര്‍ സെക്കന്‍ഡറി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എസ് എഫ് സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍, എസ് എം എ ജില്ലാ ജോ സെക്രട്ടറി മൊയ്തീന്‍കുട്ടി അല്‍ഹസനി, അല്‍അമീന്‍ എന്‍ജിനീയറിംഗ് കോളജ് പ്രൊഫസര്‍ എ സുധീര്‍ ബാബു പ്രസംഗിച്ചു. തുടര്‍ന്ന് എസ് എസ് എഫ് നിങ്ങളൊടൊപ്പം സെന്‍ഷനില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി നേതൃത്വം നല്‍കി. ന്യൂജനറേഷന്‍തിരുത്തെഴുതുന്നുവെന്ന സെന്‍ഷനില്‍ സംസ്ഥാനസെക്രട്ടറി മുഹമ്മദാലി കിനാലൂര്‍ ക്ലാസ്സെടുത്തു.
ഐബ്രിക് സെന്‍ഷനില്‍ മഴവില്‍ സംസ്ഥാന സമിതിയംഗം യാക്കൂബ് പൈലിപ്പുറം നേതൃത്വം നല്‍കി. സംസ്ഥാന സാഹിത്യോത്സവിലെ പ്രതിഭകള്‍ പങ്കെടുത്ത ആസ്വാദന സെന്‍ഷനോട്കൂടിയാണ് ക്യാംപിന് തിരശീല വീണത്, തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി, ക്യാംമ്പസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച റാലി പുലാശേരി എം ഇ ടി പരിസരത്ത് ആരംഭിച്ച് കൊപ്പം സെന്റില്‍ സമാപിച്ചു.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം അശ്‌റഫ് അഹ് സനി ആനക്കരറാലി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട് സ്വാഗതവും ആബീദ് സഖാഫി കരിങ്ങനാട് നന്ദിയും പറഞ്ഞു.

എസ് എസ് എഫ് ജില്ലാ സെക്രേട്ടറിറ്റ് നാളെ
ഒറ്റപ്പാലം: എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുടെ സുപ്രധാന യോഗം നാളെ വൈകീട്ട് ആറ് മണിമുതല്‍ 12 വരെ ഒറ്റപ്പാലം ഓഫീസില്‍ നടക്കും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട് അറിയിച്ചു.