മലബാറിലെ ഏറ്റവും വലിയ ഫൂട്ട്‌വെയര്‍ ഷോറൂം പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: November 29, 2015 12:02 pm | Last updated: November 29, 2015 at 12:02 pm
SHARE

പേരാമ്പ്ര: മലബാറിലെ ഏറ്റവും വലിയ ഫൂട്ട്‌വെയര്‍ ഷോറൂം പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര വടകര റോഡില്‍ ഞായറാഴ്ച നിരവധി അഭ്യുദയ കാംക്ഷികളുടെ സാന്നിധ്യത്തില്‍ എസ് 3 ലതര്‍ മാളിന്റെ ഉദ്ഘാടനം കെ കുഞ്ഞമ്മദ് എംഎല്‍എ നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം പി അഹമ്മദ് വുഡ്‌ലാന്റ് ഷോറൂം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയരക്ടര്‍ കെ ഇമ്പിച്ചിഅലി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് ബാദുഷ അബ്ദുല്‍സലാം, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍ സംബന്ധിച്ചു. പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ചെരുപ്പുകള്‍, ജെന്റ്‌സ്, ലേഡീസ് ആന്റ് കിഡ്‌സ് കളക്ഷന്‍, ലതര്‍ ബാഗുകള്‍, പേഴ്‌സുകള്‍ എന്നിവക്ക് പുറമെ ഫാന്‍സി ഐറ്റങ്ങളും ലെതര്‍ മാളില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here