നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Posted on: November 28, 2015 11:39 am | Last updated: November 28, 2015 at 11:39 am
SHARE

PEEDANAM ARREST SHAKKEER -CHAVAKKAD (1)ചാവക്കാട്: നാലാം ക്ലാസുകാരിയായ ബന്ധുവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയില്‍ താമസിക്കുന്ന പുതുവീട്ടില്‍ ഷെക്കീറി(21)നെയാണ് സി ഐ. എ ജെ ജോണ്‍സണ്‍, എസ് ഐ. പി ഡി അനൂപ് മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. സ്‌കൂളിലെത്തി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അധ്യാപിക വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. പിന്നീടാണ് പോലീസ് അന്വേഷണം നടത്തിയത്. കേസില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here