അന്ധ ഗായകന് ഒരു കൈ സഹായവുമായി നന്മ കുട്ടിക്കൂട്ടം

Posted on: November 27, 2015 11:24 am | Last updated: November 27, 2015 at 11:24 am
SHARE
ചെമ്പ്ര സി യു പി സ്‌കൂളിലെ നന്മ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 5500 രൂപ സ്‌കൂള്‍ ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ദിനേശന്‍ മാസ്റ്റര്‍ രാജേഷിനു കൈമാറുന്നു
ചെമ്പ്ര സി യു പി സ്‌കൂളിലെ നന്മ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 5500 രൂപ സ്‌കൂള്‍ ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ദിനേശന്‍ മാസ്റ്റര്‍ രാജേഷിനു കൈമാറുന്നു

തിരുവേഗപ്പുറ: കാഴ്ച ശക്തി ഇല്ലാതെ ജീവിക്കാന്‍ വേണ്ടി ബുദ്ധിമുട്ടുന്ന കോഴിക്കോട്ടുകാരനായ അനീഷ് എന്ന യുവാവിന് ഒരു കൈ സഹായവുമായി നന്മ കുട്ടികൂട്ടം. ചെമ്പ്ര സി യു പി സ്‌കൂളിലെ നന്മ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 5500 രൂപ സ്‌കൂള്‍ ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ദിനേശന്‍ മാസ്റ്റര്‍ രാജേഷിനു കൈമാറി. ഈ കലാകാരന്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു പിടി ഗാനങ്ങളും ആലപിച്ചു.
ഈ അന്ധ ഗായകനെ കുട്ടികള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. നന്മ ക്ലബ്ബ് സെക്രട്ടറി എം ശംസുദ്ദീന്‍, അബ്ദുല്‍ മുനീര്‍ സംസാരിച്ചു.