ആമിറിനെ അടിച്ചാല്‍ ഒരു ലക്ഷം നല്‍കാമെന്ന് ശിവസേന

Posted on: November 26, 2015 1:59 pm | Last updated: November 26, 2015 at 10:04 pm
SHARE

Aamir-Khanപഞ്ചാബ്: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ബോളിവുഡ് താരം ആമിര്‍ ഖാനെ അടിക്കാന്‍ ശിവസേന ആഹ്വാനം. ആമിറിനെ അടിച്ചാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്നും ഇവര്‍ പ്രഖ്യാപിച്ചു. ശിവസേനയുടെ പഞ്ചാബ് യൂണിറ്റാണ് ആമിര്‍ ഖാന് കൊടുക്കുന്ന ഓടോ അടിക്കും ഒരോ ലക്ഷം രൂപ പ്രഖ്യാപിച്ചത്.

പഞ്ചാബിലെ ശിവസേന ചെയര്‍മാനായ രാജീവ് ടണ്ഠന്‍ ആണ് ആമിര്‍ താമസിക്കുന്ന ഹോട്ടലിലെ മാനേജര്‍ക്കും ജീവനക്കാര്‍ക്കും പണം വാഗ്ദാനം ചെയ്തത്. ഓരോ അടിക്കും ഓരോ ലക്ഷം രൂപ തരാമെന്നായിരുന്നു വാഗ്ദാനം.